വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കേസ്

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കേസെടുത്തു. 33 കാരിയായ മുംബൈ സ്വദേശിനിയുടെ പരാതിയിലാണ് കേസ്

മുംബൈ ഓഷിവാര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 13ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹ വാഗ്ദാനം നൽകിയ ബിനോയ് വർഷങ്ങളായി പീഡിപ്പിച്ചെന്നും ഈ ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. 2009 മുതൽ 2018 വരെയാണ് ബിനോയ് പീഡിപ്പിച്ചത്. ദുബൈയിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെട്ടത്. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.

2009ൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരികെ പോയി. ബിനോയ് പതിവായി ദുബൈയിൽ നിന്ന് മുംബൈയിലേക്ക് വരുമായിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു. 2015 മുതൽ പണം അയക്കാതെയായി. വിളിച്ചാൽ ഒഴിഞ്ഞുമാറാനും തുടങ്ങി. 2018ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണൈന്നും അറിയുന്നത്. ഇതിൽ പിന്നെ ഭീഷണിയും തുടങ്ങിയെന്ന് യുവതി പരാതിയിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *