ബിനോയിക്കെതിരെ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിനും പരാതി നൽകിയിരുന്നതായി റിപ്പോർട്ട്

ബിനോയ് കോടിയേരിക്കെതിരെ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിന് നേരത്തെ പരാതി നൽകിയിരുന്നതായി റിപ്പോർട്ട്. പോലീസിൽ പരാതിപ്പെടുന്നതിന് മുമ്പായിരുന്നുവിത്. കത്ത് മുഖേനയാണ് യുവതി പരാതിപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് കത്തിൽ പറയുന്നത്.

വിഷയം പാർട്ടിയുടെ കേന്ദ്ര നേതൃത്വം ചർച്ച ചെയ്തിട്ടുണ്ടെന്നും കേന്ദ്രനേതൃത്വം ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. യുവതിയുടെ പരാതിയിൽ പാർട്ടി ഇടപെടില്ലെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കിയിരുന്നു.

ദുബൈയിൽ ഡാൻസ് ബാറിൽ ജോലി ചെയ്തിരുന്ന ബീഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ പരാതി നൽകിയത്. ബിനോയിയുമായുള്ള ബന്ധത്തിൽ തനിക്ക് എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും ഇവർ പറയുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *