ഡി എൻ എ പരിശോധനക്കായി നാളെ തന്നെ രക്തസാമ്പിളുകൾ നൽകാൻ ബിനോയ് കോടിയേരിയോട് കോടതി

ബീഹാർ സ്വദേശി നൽകിയ പീഡനപരാതിയിൽ ബിനോയ് കോടിയേരിക്ക് തിരിച്ചടി. ഡിഎൻഎ പരിശോധനക്കായി ബിനോയ് രക്ഷസാമ്പിളുകൾ ചൊവ്വാഴ്ച തന്നെ നൽകാൻ ബോംബെ ഹൈക്കോടതി നിർദേശിച്ചു. ഡിഎൻഎ പരിശോധാന ഫലം രണ്ടാഴ്ചക്കുള്ളിൽ കോടതിയിൽ സമർപ്പിക്കാനും ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദേശം നൽകി.

ഡിഎൻഎ പരിശോധനക്ക് വിധേയമാകാൻ കാണിച്ച് ബിനോയ് കോടിയേരിക്ക് നോട്ടീസ് നൽകിയതായി പോലീസ് കോടതിയെ അറിയിച്ചു. കേസിൽ എഫ് ഐ ആർ റദ്ദാക്കാൻ ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

നേരത്തെ ഡി എൻ എ പരിശോധനക്ക് രക്തസാമ്പിളുകൾ നൽകാതെ ബിനോയ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതും പോലീസ് കോടതിയെ ധരിപ്പിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *