യുവതിയുടെ പരാതി: ബിനോയിക്കെതിരെ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിൽ
ബിനോട് കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്നതിനായി മുംബൈ പോലീസ് ഉദ്യോഗസ്ഥർ കണ്ണൂരിൽ. അന്ധേരിയിൽ നിന്നുള്ള രണ്ട് പോലീസുദ്യോഗസ്ഥർ കണ്ണൂർ എസ് പിയുമായി കൂടിക്കാഴ്ച നടത്തി.
നേരത്തെ മുംബൈ ഓഷിവാര പോലീസ് മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ബിനോയിയോട് നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കൂടുതൽ അന്വേഷണത്തിനായി മുംബൈ പോലീസ് കണ്ണൂരിലെത്തിയത്.