ഫ്രാങ്കോക്കെതിരായ അന്വേഷണത്തിൽ ഹൈക്കോടതിക്ക് സംതൃപ്തി; അറസ്റ്റിന് തെളിവുകളും ആവശ്യമാണ്

Loading...
  • 6
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ അന്വേഷണത്തിൽ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. അസാധാരണമായ സ്ഥിതിവിശേഷമില്ല. പോലീസിന് മേൽ സമ്മർദമുണ്ടായാൽ അന്വേഷണത്തിന് തടസ്സമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു

കേസിൽ ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നില്ല എന്നതടക്കമുള്ള ഹർജികൾ പരിശോധിക്കുമ്പോഴാണ് കോടതി നിരീക്ഷണം. പഴയ കേസായതിനാൽ കാലതാമസമുണ്ടാകുക പതിവാണ്. ഹർജിക്കാർ കുറച്ചുകൂടി കാത്തിരിക്കണം. അറസ്റ്റിന് കുറ്റസമ്മതം മാത്രം പോരാ, കേസിൽ തെളിവുകളും ആവശ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തെളിവുകൾ പോലീസ് ശേഖരിച്ചതിനാൽ നശിപ്പിക്കുമെന്ന ഭീതി വേണ്ട. അറസ്റ്റിനേക്കാൾ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. പരാതി പറയാൻ മൂന്ന് വർഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂർത്തിയാകാൻ പരാതിക്കാരും കാത്തിരിക്കണം. സിബിഐ അന്വേഷണം ഇപ്പോൾ വേണ്ടെന്നും കോടതി അറിയിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *