ഫ്രാങ്കോയുടെ അറസ്റ്റ് ഇന്നുമുണ്ടായില്ല; രണ്ടാം ദിനം ചോദ്യം ചെയ്യൽ അവസാനിച്ചു
കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഇന്നുണ്ടായില്ല. ഏഴ് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ഫ്രാങ്കോയെ ഇന്നും വിട്ടയച്ചു. ചോദ്യം ചെയ്യലിൽ ഫ്രാങ്കോയുടെ മറുപടി തൃപ്തികരമല്ലെന്നാണ് പോലീസ് നൽകുന്ന സൂചന
രാത്രി ഏഴ് മണിയോടെ ഫ്രാങ്കോ മരടിലെ ഹോട്ടലിലേക്ക് മടങ്ങി. അന്വേഷണ സംഘത്തിന്റെ പക്കലുള്ള തെളിവുകൾ നിരത്തി ബിഷപിന്റെ വാദങ്ങൾ ഖണ്ഡിക്കന്ന ചോദ്യം ചെയ്യൽ രീതിയാണ് നടന്നത്.
ഫ്രാങ്കോയുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന സൂചനകൾ കണ്ടിരുന്നു. ഇതിന്റെ ഭാഗമായി ഐജി നിയമോപദേശം തേടുകയും ചെയ്തു.