കന്യാസ്ത്രീയുടെ പരാതി; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

  • 40
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഫ്രാങ്കോയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി എത്തിയപ്പോൾ തന്നെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമാണെന്ന് ഫ്രാങ്കോയെ പോലീസ് അറിയിച്ചിരുന്നു. ഇതോടൊപ്പം ഫ്രാങ്കോയുടെ അഭിഭാഷകരെയും പോലീസ് വിവരമറിയിച്ചു. ഇതോടെ ഇടക്കാല ജാമ്യത്തിനായി അഭിഭാഷകൻ ശ്രമങ്ങൾ നീക്കുകയും ചെയ്തു. ബിഷപിന്റെ വസ്ത്രങ്ങൾ എത്തിക്കാനും പോലീസ് അടുത്ത വൃത്തങ്ങൾക്ക് നിർദേശം നൽകിയിരുന്നു

അറസ്റ്റിന് മുന്നോടിയായി പരാതി നൽകിയ കന്യാസ്ത്രീയുടെ മൊഴി പോലീസ് ഇന്നും രേഖപ്പെടുത്തി. ഫ്രാങ്കോ ഇന്നലെ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിട്ടായിരുന്നു വീണ്ടും മൊഴിയെടുത്തത്.

തൃപ്പുണിത്തുറ ഹൈടെക് സെൽ ഓഫീസിൽ വെച്ച് മൂന്ന് ദിവസമാണ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് ചോദ്യം ചെയ്തത്. ആദ്യ ദിവസം ഏഴ് മണിക്കൂറും രണ്ടാം ദിവസം എട്ട് മണിക്കൂറും ചോദ്യം ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെ തന്നെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *