ബിഷപ് സ്ഥാനം ഒഴിയാൻ അനുമതി തേടി ഫ്രാങ്കോ മാർപാപ്പക്ക് കത്തയച്ചു
കന്യാസ്ത്രീയെ പീഡിപിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ മാർപാപ്പക്ക് കത്തയച്ചു. കേസുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകേണ്ടതിനാൽ ഭരണച്ചുമതലയിൽ നിന്ന് തത്കാലം വിട്ടുനിൽക്കാൻ അനുമതി തേടിയാണ് കത്തയച്ചത്. കേസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം വേണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ പറയുന്നത്.
കേസ് നടത്തിപ്പിനും ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനുമായി പലതവണ കേരളത്തിലേക്ക് പോകേണ്ടി വരും. ഏറെ സമയം രൂപതയിൽ നിന്ന് മാറി നിൽക്കേണ്ടതിനാൽ ബിഷപ് ഹൗസിന്റെ ഭരണച്ചുമതലയിൽ നിന്ന് ഒഴിയാൻ അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.