ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കില്ല; ചോദ്യം ചെയ്യൽ വൈക്കത്ത് വെച്ച്

  • 5
    Shares

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന സൂചന നൽകി അന്വേഷണസംഘം. 19ാം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാൻ കാണിച്ച് ഫ്രാങ്കോയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഫ്രാങ്കോ കേരളത്തിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫ്രാങ്കോയെ വൈക്കത്ത് വെച്ചാകും ചോദ്യം ചെയ്യുക. ഏതെങ്കിലും തരത്തിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കിൽ മാത്രമേ ചോദ്യം ചെയ്യൽ വൈക്കത്ത് നിന്നു മാറ്റുകയുള്ളു. ബുധനാഴ്ച രാവിലെ 10 മണി മുതൽ ഫ്രാങ്കോയെ ചോദ്യം ചെയ്യും.

മൂന്ന് ദിവസം ചോദ്യം ചെയ്യലിനായി വേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. ഫ്രാങ്കോയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് കോടതി മാറ്റിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *