ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി; കൂവി വിളിച്ച് ജനക്കൂട്ടം

  • 15
    Shares

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം ഫ്രാങ്കോയെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ടുപോയി. ഉച്ചയ്ക്ക് മുമ്പായി ഫ്രാങ്കോയെ കോടതിയിൽ ഹാജരാക്കും. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ഫ്രാങ്കോയെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് എത്തിച്ചത്. ഇന്നലെ രാത്രിയാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്

ആശുപത്രിക്ക് മുന്നിൽ നിന്ന ജനങ്ങൾ കൂവി വിളിച്ചാണ് ഫ്രാങ്കോയെ വരവേറ്റത്. പോലീസ് സുരക്ഷാ മാർഗമൊരുക്കി ഇയാളെ വാഹനത്തിലേക്ക് പെട്ടെന്ന് തന്നെ കയറ്റുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് ഫ്രാങ്കോയോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ പരിശോധനയിൽ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *