ഫ്രാങ്കോയുടെ അറസ്റ്റ് തെളിവ് ലഭിച്ചാൽ മാത്രമെന്ന് കോട്ടയം എസ് പി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് തെളിവുകൾ ലഭിച്ച ശേഷമെന്ന് കോട്ടയം എസ് പി ഹരിശങ്കർ. ചോദ്യം ചെയ്യലിൽ നിന്നും തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികൾ. കൂടുതൽ അന്വേഷണം വേണ്ടി വന്നാൽ നടത്തും.
ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന് മുമ്പായി കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുമായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കെ സുഭാഷും കോട്ടയം എസ്പിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഫ്രാങ്കോയെ തൃപ്പുണിത്തുറയിൽ വെച്ചാണ് ചോദ്യം ചെയ്യുക. രാവിലെ 11 മണിയോടെയാണ് ഫ്രാങ്കോയെ ചോദ്യം ചെയ്യുക