കന്യാസ്ത്രീ വ്യക്തി വിരോധം തീർക്കുന്നു; സ്ഥിരം പ്രശ്‌നക്കാരിയെന്നും ഫ്രാങ്കോ

  • 5
    Shares

ബലാത്സംഗ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ആരോപണവുമായി ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിലെ സ്ഥിരം പ്രശ്‌നക്കാരിയാണ്. തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ഫ്രാങ്കോ ആരോപിച്ചു. ഹൈക്കോടതിയിൽ നൽകാൻ തയ്യാറാക്കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഫ്രാങ്കോയുടെ ആരോപണങ്ങൾ

കേരളത്തിൽ കാലു കുത്തിയാൽ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. സ്ഥിരം ശല്യക്കാരിയായതിനാൽ മഠത്തിലെ ചുമതലകളിൽ നിന്നും കന്യാസ്ത്രീയെ നീക്കിയിരുന്നു. ഇതാണ് വ്യക്തിവൈരാഗ്യത്തിന് കാരണമായത്. ലൈംഗിക പീഡനാരോപണത്തിൽ ഗൂഢോലോചനയുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്നും ഫ്രാങ്കോ പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *