പോലീസിനെ ഒളിച്ചുകളിച്ച് ബിഷപ് ഫ്രാങ്കോ; ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് മർദനം

  • 21
    Shares

ജലന്ധർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനായില്ല. കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യാനെത്തുമെന്ന വിവരം അറിഞ്ഞ് ഫ്രാങ്കോ ചണ്ഡീഗഢിലേക്ക് കടന്നു. മണിക്കൂറുകൾ കാത്തിരുന്ന ശേഷം രാത്രി ഏറെ വൈകിയാണ് ഫ്രാങ്കോ ബിഷപ് ഹൗസിൽ തിരിച്ചെത്തിയത്.

പോലീസിനോട് സഹകരിക്കുമെന്ന് നേരത്തെ പറഞ്ഞ ബിഷപ് ഇന്ന് പോലീസിനെ ഒളിച്ചുകളിക്കുകയായിരുന്നു. നാടകീയ രംഗങ്ങളാണ് ബിഷപ് ഹൗസിൽ അരങ്ങേറിയത്. പഞ്ചാബ് പോലീസ് ഇടപെട്ടാണ് ഫ്രാങ്കോയെ ചണ്ഡീഗഢിൽ നിന്നും തിരിച്ചെത്തിയത്. ഇയാൾ വരുന്ന ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ വിശ്വാസികളെന്ന് അവകാശപ്പെട്ട ഗുണ്ടകൾ കയ്യേറ്റം ചെയ്യുകയും ചെയ്തു.

എഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ ക്യാമറ ഇവർ തകർത്തു. മലയാള മനോരമ ഫോട്ടോ ജേർണലിസ്റ്റ് സിബിയുടെ ക്യാമറയും തകർത്തു. മീഡിയ വൺ, മാതൃഭൂമി ന്യൂസ് ചാനലുകളിലെ മാധ്യമ പ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടന്നു. പഞ്ചാബ് പോലീസെത്തിയാണ് മാധ്യമപ്രവർത്തകരെ രക്ഷപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *