ബിഷപ് ഫ്രാങ്കോയെ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു; ഫോൺ പിടിച്ചൈടുത്തു

  • 8
    Shares

ജലന്ധർ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. നീണ്ട ഒമ്പത് മണിക്കൂർ നേരമാണ് അന്വേഷണ സംഘം ബിഷപിനെ ചോദ്യം ചെയ്തത്. അറസ്റ്റുണ്ടാകുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല. ഫ്രാങ്കോയുടെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തു

രാത്രി എട്ട് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ പുലർച്ചെ അഞ്ച് മണി വരെ നീണ്ടുനിന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ബിഷപ് ഹൗസിൽ അന്വേഷണ സംഘം എത്തിയത്. എന്നാൽ പോലീസ് എത്തുന്നതിന് മുമ്പായി ബിഷപ് ചണ്ഡിഗഢിലേക്ക് ഒളിച്ചുകടന്നിരുന്നു. തുടർന്ന് പഞ്ചാബ് പോലീസ് ഇടപെട്ട് രാത്രി ഏഴ് മണിയോടെയാണ് ഫ്രാങ്കോയെ തിരിച്ചെത്തിച്ചത്. ഇയാൾ വരുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് വിശ്വാസികളെന്ന പേരിൽ കാത്തുനിന്നവരുടെ മർദനമേൽക്കുകയും ചെയ്തു

കന്യാസ്ത്രീ പരാതിപ്പെട്ട തീയതിയിൽ കുറവിലങ്ങാട് മഠത്തിലെത്തിയില്ലെന്ന് ബിഷപ് വാദിച്ചു. മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പോലീസ് പറയുന്നു. ആവശ്യമെങ്കിൽ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ബിഷപിന്റെ ഫോൺ കേരളത്തിലെത്തിച്ച ശേഷമാകും ഫോറൻസിക് പരിശോധന നടത്തുക


Nishikanth padoor

          

         

Leave a Reply

Your email address will not be published. Required fields are marked *