ഗ്വാളിയോർ രൂപതാ ബിഷപ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു
ഗ്വാളിയോർ രൂപതാ ബിഷപ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ബിഷപ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ തല കീഴായി മറിയുകയായിരുന്നു
ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ ബിഷപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ കോട്ടയം ഏറ്റുമാനൂരിൽ നടക്കും.