ജലന്ധർ ബിഷപിനെതിരെ കന്യാസ്ത്രീ പരാതി പറഞ്ഞിരുന്നതായി പാലാ ബിഷപ്

  • 15
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തന്നെ ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ പരാതി നൽകിയിരുന്നതായി പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ പരാതി വാക്കാൽ മാത്രമാണ് അറിയിച്ചതെന്നും എഴുതി നൽകിയിരുന്നില്ലെന്നും ബിഷപ് അറിയിച്ചു

ജലന്ധർ ബിഷപ്പിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ നേരിടുന്നതായി കന്യാസ്ത്രീ പരാതി പറഞ്ഞു. ഇക്കാര്യം കർദിനാളിനെ അറിയിക്കാൻ താൻ നിർദേശിച്ചുവെന്നും പാലാ ബിഷപ് മൊഴി നൽകി. ബിഷപ് ഹൗസിലെത്തിയതാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്

ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് കുറുവിലങ്ങാട് വികാരിക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നൽകിയത്. വികാരിയുടെ നിർദേശപ്രകാരമാണ് പാലാ ബിഷപ്പിനെ കാണുന്നത്. തുടർന്ന് പാലാ ബിഷപ് കർദിനാളിനെ കാണാൻ നിർദേശിക്കുകയായിരുന്നു.

പീഡന വിവരം സംബന്ധിച്ച് കന്യാസ്ത്രീ അറിയിച്ചില്ലെന്ന കർദിനാളിന്റെ വാദം ഇതോടെ നുണയാണെന്ന് വ്യക്തമായി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *