ബിഷപ്പിന്റെ ഭീഷണി; കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് പോലീസ് സുരക്ഷ

  • 7
    Shares

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏർപ്പെടുത്താൻ പോലീസ് തീരുമാനം. ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന മഠമാണിത്

ബിഷപ്പിൽ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികൾ രംഗത്തിറങ്ങാൻ തുടങ്ങിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കുന്നത്.

പീഡന പരാതിയിൽ അന്വേഷണ സംഘം ബംഗളൂരുവിലെത്തി മുമ്പ് ജലന്ധർ രൂപതയിൽ പ്രവർത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴികളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. പതിനെട്ടോളം കന്യാസ്ത്രീകൾ മഠം ഉപേക്ഷിച്ച് പുറത്തുവന്നതായാണ് വാർത്തകൾ. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.

ഇവർക്ക് ബിഷപ്പിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും. അതേസമയം ഇവർ ബിഷപ്പിനെതിരായി മൊഴി നൽകിയിട്ടില്ലെന്നാണ് അറിയുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *