പീഡനക്കേസിൽ ജയിലിൽ കഴിയുന്ന ഫ്രാങ്കോയെ കാണാൻ ബിഷപുമാരുടെ സംഘമെത്തി

  • 12
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പാലാ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ ബിഷപുമാരുടെ സംഘമെത്തി. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര സഭ പത്തനംതിട്ട സഹായ മെത്രാൻ മാർ ഐറേനിയോസ് എന്നിവരാണ് പാലാ ജയിലിലെത്തിയത്.

പ്രാർഥനാ സഹായത്തിനാണ് എത്തിയതെന്ന് ബിഷപുമാർ പറഞ്ഞു. യേശുക്രിസ്തു തെറ്റ് ചെയ്തിട്ടാണോ ക്രൂശിക്കപ്പെട്ടത് എന്നായിരുന്നു മാർ മാത്യു അറയ്ക്കൽ ചോദിച്ചത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടോയെന്ന് കോടതി തീരുമാനിക്കട്ടയെന്നും മാത്യു അറയ്ക്കൽ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *