ബിജെപി തെറിവിളി അവസാനിപ്പിച്ചാൽ മണ്ഡലകാലം സുഗമമായി നടക്കുമെന്ന് ദേവസ്വം മന്ത്രി

  • 8
    Shares

ശബരിമലയിൽ വിശ്വാസികളുടെ മറ അണിഞ്ഞെത്തിയ ക്രിമിനൽ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുന്നതിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്രമണങ്ങൾക്കും തെറിവിളികൾക്കും പിന്നിൽ ബിജെപിയാണെന്ന് മന്ത്രി ആരോപിച്ചു

ശബരിമലയിലേക്ക് പോകാൻ തുനിഞ്ഞ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജിനെ ഇന്ന് ഒരു സംഘം ഗുണ്ടകൾ ആക്രമിച്ചിരുന്നു. അയ്യപ്പ വേഷധാരികളായി എത്തിയ ഗുണ്ടകളാണ് ഇവരെ കായികമായും തെറിവിളിച്ചും ആക്രമിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

മാധ്യമപ്രവർത്തകക്ക് പോലീസ് പരമാവധി സംരക്ഷണം നൽകിയിരുന്നു. പക്ഷേ തെറിവിളി സഹിക്കാനാകാതെ അവർ മടങ്ങി പോകുകയായിരുന്നു. ബിജെപി തെറിവിളി അവസാനിപ്പിച്ചാൽ മണ്ഡലകാലം സുഗമമായി നടക്കുമെന്ന് മന്ത്രി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *