കോൺഗ്രസിന് 12 സീറ്റുകളിലെങ്കിലും തീരുമാനമായി; ഒരു തീരുമാനവുമില്ലാതെ നട്ടം തിരിഞ്ഞ് ബിജെപി

Loading...
  • 60
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകൾ എങ്ങുമെത്താതെ തുടരുന്നു. ഇന്നലെ കോൺഗ്രസ് അവരുടെ പന്ത്രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. നാല് സീറ്റുകളിൽ തർക്കം നിലനിൽക്കുന്നുണ്ട്. നാല് സീറ്റുകളിലെ സ്ഥാനാർഥികളെ ഇന്ന് അറിയിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയത്. അതേസമയം ഒരു സീറ്റിൽ പോലും ധാരണയില്ലാതെയാണ് ബിജെപി ചർച്ചകൾ പുരോഗമിക്കുന്നത്.

ഓരോ സീറ്റിലും മൂന്നും നാലും പേരാണ് സാധ്യത പട്ടികയിലുള്ളത്. ഘടകകക്ഷികൾ ഏതൊക്കെ സീറ്റിൽ മത്സരിക്കണമെന്ന കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല. തൃശ്ശൂർ സീറ്റ് ബിഡിജെഎസിന് നൽകുമെന്ന് നേരത്തെ കേട്ടിരുന്നു. എന്നാൽ പത്തനംതിട്ട അല്ലെങ്കിൽ തൃശ്ശൂർ മത്സരിക്കണമെന്ന് കെ സുരേന്ദ്രൻ വാശിപിടിച്ചതോടെ അതും പ്രതിസന്ധിയിലായി

പത്തനംതിട്ടയിലാണ് ബിജെപിയുടെ മിക്ക നേതാക്കളും കണ്ണുവെച്ചിരിക്കുന്നത്. ശബരിമലയിൽ മുതലെടുപ്പ് നടത്തി ജയിക്കാമെന്ന പ്രതീക്ഷയാണ് നേതാക്കൾക്ക്. പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ് എന്നിവർക്ക് പുറമെ അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ടയിൽ കണ്ണുവെച്ചിരിക്കുന്നു

എറണാകുളത്ത് കെ വി തോമസിനെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിക്കുമെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. കൊല്ലം സീറ്റിൽ മത്സരിക്കാൻ സുരേഷ് ഗോപി താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *