തൃശ്ശൂരോ പത്തനംതിട്ടയോ ലഭിച്ചില്ലെങ്കിൽ മത്സരിക്കില്ലെന്ന് കെ സുരേന്ദ്രൻ; ആറ്റിങ്ങൽ വേണ്ടെന്ന് ശോഭാ സുരേന്ദ്രൻ

  • 28
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ആഗ്രഹിച്ച മണ്ഡലങ്ങൾ ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് നേതാക്കൾ നിലപാട് കടുപ്പിച്ചതോടെ സ്ഥാനാർഥി നിർണയം നീണ്ടുപോകുകയാണ്.

തൃശ്ശൂരോ, പത്തനംതിട്ടയോ ലഭിച്ചില്ലെങ്കിൽ മത്സരത്തിൽ നിന്ന് പിൻമാറുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. തൃശ്ശൂരിൽ തുഷാർ മത്സരിക്കാനുള്ള സാധ്യത ഏറി വരികയാണ്. പത്തനംതിട്ടക്കായി ശ്രീധരൻ പിള്ളയടക്കം നാല് നേതാക്കൾ രംഗത്തുണ്ട്. ഈ സാഹചര്യത്തിലാണ് പിൻമാറുമെന്ന ഭീഷണി കെ സുരേന്ദ്രൻ ഉയർത്തുന്നത്. ആറ്റിങ്ങലിൽ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രനും വ്യക്തമാക്കി. പാലക്കാട് വേണമെന്നാണ് ശോഭ സുരേന്ദ്രന്റെ ആവശ്യം. കോഴിക്കോട് മത്സരിക്കാനില്ലെന്ന് എം ടി രമേശും പറഞ്ഞതോടെ ബിജെപിയിൽ പ്രതിസന്ധി തുടരുകയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *