പത്തനംതിട്ടയിൽ തീരുമാനമാകാതെ ബിജെപി സ്ഥാനാർഥി പട്ടിക: എറണാകുളത്ത് കണ്ണന്താനം, തിരുവനന്തപുരത്ത് കുമ്മനം; ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ

  • 20
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ നിന്നും അമിത് ഷാ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്നും ജനവിധി തേടും. ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയുടെ പേര് പട്ടികയിലില്ല. കേരളത്തിൽ പത്തനംതിട്ട ഒഴിച്ച് ബിജെപി മത്സരിക്കുന്ന 13 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് കുമ്മനം രാജേശേഖരൻ മത്സരിക്കും. എറണാകുളം മണ്ഡലത്തിൽ അൽഫോൻസ് കണ്ണന്താനവും ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിലും ജനവിധി തേടും. കണ്ണൂരിൽ സി കെ പദ്മനാഭൻ മത്സരിക്കും

കാസർകോട് രവീശ തന്ത്രി, കണ്ണൂർ സി കെ പത്മനാഭൻ, വടകര വി കെ സജീവൻ, കോഴിക്കോട് കെ പി പ്രകാശ് ബാബു, മലപ്പുറം ഉണ്ണികൃഷ്ണൻ, പൊന്നാനി വി ടി രമ, പാലക്കാട് സി കൃഷ്ണകുമാർ, ചാലക്കുടി എ എൻ രാധാകൃഷ്ണൻ, എറണാകുളം അൽഫോൻസ് കണ്ണന്താനം, കൊല്ലം കെ വി സാബു, ആറ്റിങ്ങൽ ശോഭാ സുരേന്ദ്രൻ, തിരുവനന്തപുരം കുമ്മനം രാജശേഖരൻ ഇത്രയും പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പത്തനംതിട്ടയെ ചൊല്ലി അടി തീരാത്ത സാഹചര്യത്തിലാണ് ഇതൊഴിച്ചിട്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലക്‌നൗ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സ്മൃതി ഇറാനി അമേഠി, മഥുരയിൽ ഹേമമാലിനി, ബംഗളൂരു നോർത്തിൽ സദാനനന്ദ ഗൗഡയും മത്സരിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *