ശ്രീധരൻ പിള്ളക്ക് സീറ്റില്ല, പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ; കണ്ണന്താനം എറണാകുളത്ത്

  • 17
    Shares

കേരളത്തിലെ ബിജെപി സ്ഥാനാർഥി നിർണയത്തിൽ ഏകദേശ ധാരണയായതായി റിപ്പോർട്ട്. ആർ എസ് എസ് ഇടപെടലോടുകൂടിയാണ് ബിജെപിയിലെ പോരടിക്കലിന് അറുതിയായതും സ്ഥാനാർഥി നിർണയത്തിൽ ഏകദേശ ധാരണ വന്നതും.

പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെ ചൊല്ലിയായിരുന്നു ബിജെപിയിൽ ഏറ്റവുമധികം തർക്കം നിലനിന്നിരുന്നത്. പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, എം ടി രമേശ്, അൽഫോൻസ് കണ്ണന്താനം തുടങ്ങിയവർ പത്തനംതിട്ടക്ക് വേണ്ടി വാശിപിടിച്ചു. പത്തനംതിട്ട ലഭിച്ചില്ലെങ്കിൽ തൃശ്ശൂർ വേണമെന്നതായിരുന്നു സുരേന്ദ്രന്റെ ആവശ്യം. എന്നാൽ തൃശ്ശൂർ ബിഡിജെഎസിന് നൽകാൻ തീരുമാനിക്കുകയായിരുന്നു

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടുകൂടി പത്തനംതിട്ടയിൽ സുരേന്ദ്രൻ സ്ഥാനാർഥിയാകും. ഇതോടെ പി എസ് ശ്രീധരൻ പിള്ള പട്ടികയിൽ നിന്ന് പുറത്തായി. ശ്രീധരൻ പിള്ളയോട് മത്സരരംഗത്ത് നിന്ന് മാറിനിൽക്കാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

എറണാകുളത്ത് അൽഫോൻസ് കണ്ണന്താനവും ആലപ്പുഴയിൽ കെ എസ് രാധാകൃഷ്ണനും മത്സരിക്കും. പി കെ കൃഷ്ണദാസ് സ്ഥാനാർഥിത്വത്തിൽ നിന്ന് സ്വയം പിൻമാറി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *