ഹൈക്കോടതി ഇടപെട്ടപ്പോൾ സർക്കുലർ തങ്ങളുടേതല്ലെന്ന് വാദിച്ച് ബിജെപി; സമരത്തെ തകർക്കാനുള്ള ശത്രുക്കളുടെ ശ്രമം

  • 6
    Shares

ശബരിമല വിഷയത്തിൽ പുറത്തിറങ്ങിയ സർക്കുലർ തങ്ങളുടേതല്ലെന്ന് വാദിച്ച് ബിജെപി നേതാക്കൾ. സർക്കുലർ മാധ്യമങ്ങൾ വഴി പുറത്തായി ഒരാഴ്ച പിന്നിടുമ്പോഴാണ് ബിജെപിയുടെതല്ലെന്ന വാദം ഉന്നയിക്കുന്നത്. സർക്കുലറിനെ കുറിച്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അപകടം മണത്തത്.

കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയത്. എന്നാൽ പ്രചരിക്കുന്നത് വ്യാജസർക്കുലറാണെന്ന് ആരോപിച്ച് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ശബരിമല സമരത്തെ തകർക്കാനായി രാഷ്ട്രീയ ശത്രുക്കൾ പുറത്തിറക്കിയ വ്യാജ സർക്കുലറാണെന്നാണ് ബിജെപി വാദിക്കുന്നത്.

ശബരിമലയിൽ പ്രവർത്തകരോട് സമരത്തിനായി എത്താനാണ് സർക്കുലറിൽ ബിജെപി നിർദേശിക്കുന്നത്. പരിശീലനത്തിനായി രണ്ടാം തീയതി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തണമെന്നും നാല് മണ്ഡലങ്ങളിൽ നിന്ന് എത്തിച്ചേരണ്ടലവരുടെ എണ്ണവും ചുമതലയുള്ള നേതാക്കളുടെ വിവരങ്ങളും സർക്കുലറിലുണ്ട്. കൈസഞ്ചിയിൽ ആവശ്യമായ സാധനങ്ങൾ കരുതണമെന്നും നിർദേശമുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *