ബിജെപിയുടെ ശബരിമല സമരം പൊളിഞ്ഞു, മുൻനിര നേതാക്കൾക്കും വേണ്ട; ജനങ്ങൾ തിരിഞ്ഞുംനോക്കുന്നില്ല

  • 175
    Shares

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം പരാജയപ്പെടുന്നതായി വിലയിരുത്തൽ. പാർട്ടിയിലെ മുൻനിര നേതാക്കളിൽ നിന്നു പോലും സമരത്തിന് പിന്തുണ ലഭിക്കുന്നില്ല. ആളെ കൂട്ടി ശക്തി തെളിയിക്കാമെന്ന ആഗ്രഹമൊക്കെയുണ്ടായിരുന്നുവെങ്കിലും തുടക്കത്തെ ഒന്ന് രണ്ട് ദിവസത്തിന് ശേഷം സമരപന്തലിലേക്ക് ജനങ്ങളും തിരിഞ്ഞുനോക്കുന്നില്ല.

കഴിഞ്ഞ മാസം 3നാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്. ആദ്യം ബിജെപിയുടെ വാചക കസർത്ത് നേതാവ് എ എൻ രാധാകൃഷ്ണനായിരുന്നു നിരാഹാരം തുടങ്ങിയത്. വയ്യാതായതോടെ സി കെ പദ്മനാഭൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സമരം ഇരുന്നു. ഇതിന് പിന്നാലെ സമരത്തിന് മുൻനിര നേതാക്കളെ കിട്ടാത്ത അവസ്ഥയായി.

രണ്ടാംനിര നേതാക്കളായ എൻ ശിവരാജൻ, പി എം വേലായുധൻ എന്നിവരാണ് പിന്നീട് സമരം ഇരുന്നത്. ഇപ്പോൾ വി ടി രമയാണ് സമരം നടത്തുന്നത്. പി കെ കൃഷ്ണദാസ്, എംടി രമേശ് എന്നീ നേതാക്കളെ സമീപിച്ചെങ്കിലും നിരാഹാരം കിടക്കാനില്ലെന്ന് ഇവർ അറിയിക്കുകയായിരുന്നു. മുരളീധര പക്ഷത്തുള്ളവരും സമരത്തോട് മുഖം തിരിക്കുയായിരുന്നു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *