ഒരാവശ്യവും നേടിയെടുക്കാനായില്ല; സെക്രട്ടേറിയറ്റ് പരിസരത്തെ നിരാഹാര സമരം ബിജെപി ഇന്ന് നാണംകെട്ട് അവസാനിപ്പിക്കും

Loading...
  • 46
    Shares

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരമെന്ന പേരിൽ നടത്തി വന്ന പരിപാടി ബിജെപി ഇന്ന് അവസാനിപ്പിക്കും. ശബരിമല സീസൺ പൂർത്തിയായി ഇന്ന് നട അടക്കുന്നതോടെയാണ് സമരം അവസാനിപ്പിക്കുന്നത്. മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഒന്നുപോലും നേടിയെടുക്കാനാകാതെ നാണംകെട്ടാണ് ബിജെപി സമരം അവസാനിപ്പിക്കുന്നത്.

കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് സമരം തുടങ്ങിയത്. സുരേന്ദ്രന്റെ മേലുള്ള കള്ളക്കേസ് പിൻവലിക്കുക, നിരോധനാജ്ഞ പിൻവലിക്കുക, യുവതിപ്രവേശനം തടയുക എന്നിവയൊക്കെയായിരുന്നു ആവശ്യങ്ങൾ. എഎൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും സി കെ പത്മനാഭനും പിന്നാലെ രണ്ടാനിര നേതാക്കളും സമരമിരുന്നുവെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല

നിരോധനാജ്ഞ പിൻവലിച്ചില്ലെന്ന് മാത്രമല്ല സുരേന്ദ്രന് കേസുകൾക്ക് മേൽ കേസുകൾ കൂടിക്കൂടി വന്നു. ഒടുവിൽ ജനുവരി 2ന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതോടെ സമരം അടപടലം പൊളിഞ്ഞു. പിന്നെ എങ്ങനെയെങ്കിലും അവസാനിപ്പിച്ച് എഴുന്നേറ്റ് പോയാൽ മതിയെന്ന അവസ്ഥയയായി നേതാക്കൾക്ക്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *