ബിജെപിക്കാർ തടഞ്ഞു; മോഹൻലാലിന്റെ ഒടിയൻ ഷോകൾ നിർത്തിവെച്ചു
ബിജെപി നടത്തുന്ന ഹർത്താലിൽ മോഹലാലിന്റെ സിനിമ ഒടിയനും വലഞ്ഞു. ഇന്ന് പുലർച്ചെ തന്നെ ചിത്രം തീയറ്ററുകളിലെത്തിയെങ്കിലും കോഴിക്കോടും തിരുവനന്തപുരത്തുമടക്കം ഏതാനും തീയറ്ററുകളിൽ പകൽ ഷോകൾ നിർത്തിവെച്ചു. പുലർച്ചെ 4.30ന് നടക്കേണ്ട ഫാൻസ് ഷോയ്ക്ക് ശേഷമുള്ള മൂന്ന് ഷോകളാണ് നിർത്തിവെച്ചത്
ബിജെപിയുടെ ഹർത്താലായതിനാൽ അക്രമം ഭയന്നാണ് ഷോകൾ മാറ്റിവെച്ചിരിക്കുന്നത്. രാവിലെ 9.55, ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 4.10 എന്നീ ഷോകളാണ് നിർത്തിയത്. ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇത് തിരിച്ചടിയായത്. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ബിജെപിക്കാർ തീയറ്റർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പകൽ ഷോകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്