ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്; ഹർത്താൽ ശബരിമല സമരം പൊളിഞ്ഞതിന്റെ നാണക്കേട് മറച്ചുവെക്കാൻ

  • 31
    Shares

തുടർച്ചയായി ഹർത്താലുകൾ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല പ്രശ്‌നത്തിൽ ഒരാൾ ആത്മഹത്യ ചെയ്തുവെന്ന് അവകാശപ്പെട്ടാണ് ബിജെപി ഇന്ന് ഹർത്താൽ നടത്തുന്നത്. എന്നാൽ ജീവിതനൈരാശ്യത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ മരണ മൊഴി. ശബരിമല സമരം പൊളിഞ്ഞതിന്റെ ജാള്യത മറച്ചുവെക്കാനാണ് ആത്മഹത്യയുടെ മറവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി ജനങ്ങളോട് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പാർട്ടിയാണെന്ന് തെളിയിച്ചു. മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ബിജെപി ഹർത്താൽ പ്രഖ്യാപിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *