ജീവിതം തുടരാൻ താത്പര്യമില്ലാത്തതാണ് ആത്മഹത്യക്ക് തുനിഞ്ഞതെന്ന് വേണുഗോപാൽ നായരുടെ മരണ മൊഴി; ഹർത്താൽ പ്രഖ്യാപിച്ച് ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പും

  • 70
    Shares

ജീവിതം തുടരാൻ താത്പര്യമില്ലാത്തിനാൽ ആത്മഹത്യ ചെയ്യുന്നു എന്നാണ് വേണുഗോപാൽ നായരുടെ മരണ മൊഴി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പാണ് പോലീസിന് വേണുഗോപാലൻ നായർ മൊഴി നൽകിയത്. ഇതിൽ ശബരിമല പ്രശ്‌നമോ പ്രതിഷേധമോ ഒന്നും തന്നെ അദ്ദേഹം പറയുന്നുമില്ല. പക്ഷേ വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചെന്ന വ്യാജ്യേന നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിക്കുകയും ചെയ്തു

ഒരു ആത്മഹത്യ പോലും രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. മരിച്ച ആൾക്കു പോലുമില്ലാത്ത പ്രതിഷേധം ബിജെപി അദ്ദേഹത്തിന്റെ പേരിൽ ചാർത്തിക്കൊടുക്കുകയാണ്. സംസ്ഥാന വ്യാപകമായി ഹർത്താലും പ്രഖ്യാപിച്ചിരിക്കുന്നു. രൂക്ഷ വിമർശനമാണ് ബിജെപിയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.

ഇന്ന് പുലർച്ചെയാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമര പന്തലിന് എതിർവശത്ത് വെച്ച് വേണുഗോപാലൻ നായർ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തുന്നത്. തീ ആളി പടർന്നതോടെ അദ്ദേഹം റോഡ് മറികടന്ന് സമരപന്തലിലേക്ക് ഓടി അടുക്കുകയും ചെയ്തിരുന്നു. പോലീസും ബിജെപി പ്രവർത്തകരും ചേർന്നാണ് തീ കെടുത്തിയ ശേഷം വേണുഗോപാലൻ നായരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇയാൾ മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *