പിണറായി വിജയന്റെ പേര് പട്ടിക്കിട്ടാൽ ബിജെപി ഉത്തരവാദികളാകില്ലെന്ന് എ എൻ രാധാകൃഷ്ണൻ
ശബരിമല സംരക്ഷണ രഥയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബിജെപിയുടെ നേതാവ് എ എൻ രാധാകൃഷ്ണൻ. ജനങ്ങൾ പിണറായി വിജയന്റെ പേര് പട്ടിക്കിട്ടാൽ അതിന് ബിജെപി ഉത്തരവാദിയാകില്ലെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രസംഗം.
രാജ്യത്തുള്ള ക്ഷേത്രങ്ങൾ ടിപ്പുസുൽത്താൻ ഒരുകാലത്ത് തകർത്തപ്പോൾ വിശ്വാസി സമൂഹം വീട്ടിലെ വളർത്തുപട്ടികൾക്ക് ടിപ്പു എന്ന് പേരിട്ടിരുന്നു. അതുപോലെ കേരളത്തിലെ ജനങ്ങൾ പട്ടികൾക്ക് പിണറായി വിജയൻ എന്ന് പേരിട്ടാൽ തെറ്റു പറയാനാകില്ലെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു