ഭീഷണി മുഴക്കൽ: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ചതിനും ഭീഷണി മുഴക്കിയതിനും ബിജെപിയുടെ മുതിർന്ന നേതാവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു. എറണാകുളം സെൻട്രൽ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.
ഐജിയെ അന്തസ്സില്ലാത്ത പോലീസ് നായ എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. കൂടാതെ വർഗീയ ധ്രൂവീകരണവും പോലീസിനെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമവും ഈ ബിജെപി നേതാവ് നടത്തിയിരുന്നു.