ഐജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പോലീസ് നായയെന്ന് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ

  • 8
    Shares

ഐജി മനോജ് എബ്രഹാമിനെ വ്യക്തപരമായി അധിക്ഷേപിച്ച് ബിജെപിയുടെ നേതാവ് ബി ഗോപാലകൃഷ്ണൻ. അന്തസ്സില്ലാത്ത പോലീസ് നായ എന്നാണ് ഗോപാലകൃഷ്ണൻ ഐജിയെ വിശേഷിപ്പിച്ചത്.

ശബരിമലയിൽ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാമാണ്. അത് ഭക്തരുടെ മേൽ കെട്ടിക്കാൻ ശ്രമിച്ചു. മനോജ് എബ്രഹാമിനെ വെറുതെ വിടില്ല. ഒരു പ്രമോഷൻ ലഭിക്കാൻ കേന്ദ്ര ടൈബ്യൂണലിൽ പോകേണ്ടി വരുമെന്നും ഈ ബിജെപി നേതാവ് ഭീഷണി മുഴക്കിയിട്ടുണ്ട്.

കൊച്ചിയിൽ എസ് പി ഓഫീസിന് മുന്നിൽ ബിജെപി നടത്തിയ പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്. ശബരിമലയിൽ 25,000 പോലീസുകാരെ എത്തിച്ചാൽ ഇതിനിരട്ടി ആളുകളെ ബിജെപി എത്തിക്കുമെന്നും ഇയാൾ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *