ബിജെപി നേതാക്കൾ സിപിഎമ്മിൽ ചേർന്നു; പോയത് ശോഭാ സുരേന്ദ്രന്റെ സമരപന്തലിൽ നിന്ന്

  • 274
    Shares

ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ സിപിഎമ്മിൽ ചേർന്നു. ശോഭാ സുരേന്ദ്രൻ നിരഹാരം കിടക്കുന്ന സമരപന്തലിൽ ഇന്നലെ വൈകുന്നേരം വരെ സജീവമായിരുന്ന നേതാക്കളാണ് സിപിഎമ്മിൽ ചേർന്നത്. മുൻ ആർ എം പി സംസ്ഥാന കമ്മിറ്റി അംഗം നിലവിൽ ബിജെപി നേതാവുമായ ഉഴമലയ്ക്കൽ ജയകുമാറും സിപിഎമ്മിൽ ചേർന്നിട്ടുണ്ട്

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് തങ്ങൾ സിപിഎമ്മിലേക്ക് പോകുന്ന കാര്യം ഇവർ അറിയിച്ചത്. ശബരിമല വിഷയത്തിൽ പ്രതിഷേധമുള്ള സിപിഎം നേതാക്കൾ ബിജെപിയിലേക്ക് ചേരുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടിരുന്നത്. എന്നാൽ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു.

കേരളത്തിൽ കലുഷിത രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും സംസ്ഥാന കമ്മിറ്റി യോഗം പോലും വിളിച്ചു ചേർക്കാൻ ബിജെപി തയ്യാറായിട്ടില്ല. ആർഎസ്എസ് പറയുന്നത് അതേ പോലെ നടപ്പാക്കാനാണ് ശ്രമം. ജനാധിപത്യത്തിന്റെ അവസാന തുള്ളി രക്തവും വാർന്നുപോയ രാഷ്ട്രീയ മൃതദേഹമായി ബിജെപി മാറിയെന്നും ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *