തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്, തൃശ്ശൂരിൽ സുരേന്ദ്രൻ; ബിജെപി സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക

  • 9
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർഥികളുടെ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടു. ഒരു മണ്ഡലത്തിൽ മൂന്ന് പേരുകൾ അടങ്ങിയ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മിസോറാം ഗവർണർ കുമ്മനം രാജശേഖരനാണ് ആദ്യ പരിഗണന നൽകുന്നത്.

കുമ്മനത്തെ കൂടാതെ സുരേഷ് ഗോപിയാണ് തിരുവനന്തപുരത്തെ മൂന്നംഗ ലിസ്റ്റിലെ ഒരാൾ. ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് എന്നിവരാണ് പ്രമുഖർ. തൃശ്ശൂരിൽ കെ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും ഉൾപ്പെട്ടു. അതേസമയം തുഷാർ വെള്ളാപ്പള്ളി തൃശ്ശൂരിൽ മത്സരിക്കാൻ തയ്യാറാണെങ്കിൽ സീറ്റ് വിട്ടുകൊടുക്കാൻ ബിജെപി തയ്യാറാകും.

പത്തനംതിട്ടയിൽ എം ടി രമേശിന്റെ പേരാണ് പറഞ്ഞുകേൾക്കുന്നത്. പട്ടിക കേന്ദ്രകമ്മിറ്റിക്ക് നൽകിയതായി പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *