ബിജെപിയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

  • 19
    Shares

സ്വന്തം പാർട്ടി തീരുമാനപ്രകാരം നിരാഹാരം കിടക്കുന്ന എ എൻ രാധാകൃഷ്ണന്റെ ജീവൻ സർക്കാർ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപിക്കാർ തന്നെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എഎൻ രാധാകൃഷ്ണന്റെ നിരാഹാരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാകുക, ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.

മാർച്ച് അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. പത്തനംതിട്ടയിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മുപ്പത് പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *