പിണറായിക്ക് മോദി സന്ദർശനാനുമതി നിഷേധിച്ചിട്ടില്ല; അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ബിജെപി

Loading...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ മുഖ്യമന്ത്രി പിണായി വിജയന് സന്ദർശനാനുമതി നിഷേധിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് എംഎസ് കുമാർ. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചുവെന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. സർക്കാർ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും കുമാർ ആരോപിച്ചു

സംസ്ഥാനത്തെ മന്ത്രിമാർക്ക് മുഖ്യമന്ത്രിയെ കാണാൻ കിട്ടാത്ത സ്ഥിതിയാണുള്ളത്. അപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ഒരു തവണ അവസരം നിഷേധിച്ചതിന്റെ പേരിൽ മോദിയെയും കേന്ദ്രസർക്കാരിനെയും ഇത്രയധികം വിമർശിക്കേണ്ടതില്ല. സമരവും ഭരണവും ഒരുമിച്ച് നടത്തുകയെന്ന പ്രവണതയാണ് സംസ്ഥാന സർക്കാരിനുള്ളത്

പിണറായി വിജയന് ഇപ്പോഴും പാർട്ടി സെക്രട്ടറിയാണെന്ന ചിന്തയാണ്. അദ്ദേഹം മുഖ്യമന്ത്രിയായി ഇപ്പോഴും മാറിയിട്ടില്ല. പാർട്ടി സെക്രട്ടറിയിൽ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള ദൂരം പിണറായി മനസ്സിലാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *