കാസർകോട് മുഖ്യമന്ത്രിക്ക് നേരെ ബിജെപിയുടെ പ്രതിഷേധം; പ്രവർത്തകരെ പോലീസ് തടഞ്ഞു
കാസർകോട് ഒക്കിനടുക്കയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ബിജെപിയുടെ പ്രതിഷേധം. സർക്കാർ മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധം കണക്കിലെടുത്ത് മറ്റൊരു വഴിയിലൂടെയാണ് മുഖ്യമന്ത്രിയെ വേദിയിലെത്തിച്ചത്.
സന്നിധാനത്ത് 52കാരിയെ ആക്രമിച്ച കേസിൽ കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. വേദിക്ക് അര കിലോമീറ്റർ അകലെ വെച്ച് പ്രകടനം പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.