ബിജെപി സമരത്തിൽ ഉദ്ഘാടകനായ കെപിസിസി നിർവാഹക സമിതി അംഗത്തെ സസ്‌പെൻഡ് ചെയ്തു

  • 3
    Shares

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ മുതലെടുപ്പ് സമരത്തിൽ ഉദ്ഘാടകനായി കെപിസിസി നിർവാഹക സമിതി അംഗം. പത്തനംതിട്ടയിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിലാണ് കെ പി സി സി നിർവാഹക സമിതി അംഗമായ ജി രാമൻനായർ ഉദ്ഘാടകനായി എത്തിയത്.

ബിജെപിയാണ് വിശ്വാസികൾക്കൊപ്പം നിൽക്കുന്നത്. അതുകൊണ്ട് ബിജെപിയെ പിന്തുണക്കുന്നുവെന്ന് രാമൻ നായർ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ രാമൻ നായരെ കോൺഗ്രസിൽ നിന്നും എഐസിസി സസ്‌പെൻഡ് ചെയ്തു. സംഘ്പരിവാറിന്റെ കലാപ ശ്രമങ്ങൾക്ക് കോൺഗ്രസ് നേതാക്കളുടെ സഹായം ലഭിക്കുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *