ബിജെപിയുടെ സമരപന്തലിന് മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

  • 13
    Shares

സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി നേതാവ് സി കെ പത്മാനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിന് മുന്നിൽ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഇന്ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു

ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം സി കെ പത്മനാഭന്റെ സമരപന്തലിലേക്ക് വേണുഗോപാൽ ഓടിക്കയറുകയായിരുന്നു. പോലീസും ബിജെപി പ്രവർത്തകരും കൂടിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. വേണുഗോപാലിന്റെ ആത്മഹത്യാ ശ്രമത്തെ രാഷ്ട്രീയമായി രാവിലെ തന്നെ ബിജെപി ഉപയോഗിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *