ബിജെപിക്ക് വീണ്ടും കുരുക്ക്; പശ്ചിമ ബംഗാളിലെ അമിത് ഷായുടെ രഥയാത്രക്ക് കോടതിയുടെ വിലക്ക്

  • 48
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ രഥയാത്ര നടത്താനുള്ള ബിജെപിയുടെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. അമിത് ഷായുടെ രഥയാത്രക്ക് അനുമതി നൽകിയ കൊൽക്കത്ത സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദേബാശിഷ് കർഗുപ്ത ഉൾപ്പെടുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. കേസ് സിംഗിൾ ബഞ്ചിന് തന്നെ കൈമാറാനും കോടതി ഉത്തരവിട്ടു

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉൾപ്പെടെ സിംഗിൾ ബഞ്ച് പരിഗണിക്കാനും നിർദേശമുണ്ട്. രഥയാത്രക്കിടെ വർഗീയ കലാപത്തിന് സാധ്യതയുണ്ടെന്ന് കാണിച്ച് മമത സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ബിജെപിയാണ് കോടതിയെ സമീപിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *