നേതാക്കൾക്കും അണികൾക്കും ആവേശമില്ല; സെക്രട്ടേറിയറ്റ് വളയലും ബിജെപി ഉപേക്ഷിച്ചു

  • 60
    Shares

ശബരിമല വിഷയം ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റ് വളഞ്ഞുള്ള സമരം ബിജെപി ഉപേക്ഷിച്ചു. നിലവിലെ സമരങ്ങൾ തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ് കൂടുതൽ തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടതില്ലെന്ന തീരുമാനം. സെക്രട്ടേറിയറ്റ് വളയലിന് പകരമായി ഈ മാസം 20ന് അമൃതാനന്ദമയിയെ ഉൾപ്പെടുത്തി അയ്യപ്പ ഭക്തസംഗമമാക്കി നടത്താനാണ് നീക്കം.

ശബരിമല വിഷയം ആളിക്കത്തിച്ച് വർഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനകുമെന്ന മൂഢസ്വപ്‌നമായിരുന്നു ബിജെപി നേതാക്കൾക്കുണ്ടായിരുന്നത്. എന്നാൽ തുടക്കത്തിലെ ആവേശം പിന്നീട് നേതാക്കൾക്കോ അണികൾക്കോയുണ്ടായിരുന്നില്ല. സംഘപരിവാറിന്റെ പല നുണപ്രചാരണങ്ങളും സോഷ്യൽ മീഡിയ നേരിട്ട് ഏറ്റെടുത്ത് പൊളിച്ച് കൊടുത്തതോടെ ഇവർ കൂടുതൽ പ്രതിരോധത്തിലാകുകയും ചെയ്തു.

സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താൻ മുൻനിര നേതാക്കളെ പോലും ലഭിക്കാത്ത ദയനീയ അവസ്ഥയിലാണ് ബിജെപി. സി കെ പത്മനാഭൻ, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവർക്ക് പിന്നാലെ മുൻനിര നേതാക്കളാരും തന്നെ സമരം ഏറ്റെടുത്തിരുന്നില്ല.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *