പന്തളത്ത്‌ ബിജെപി പ്രവർത്തകൻ കല്ലേറ് കൊണ്ട് മരിച്ചു

  • 10
    Shares

ശബരിമലയിൽ രണ്ട് യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ വ്യാപകമായി അഴിച്ചുവിട്ട അക്രമസംഭവങ്ങളിൽ പങ്കാളിയായ ബിജെപി പ്രവർത്തകൻ കല്ലേറ് കൊണ്ട് മരിച്ചു. ബിജെപിയും ശബരിമല കർമസമിതിയും പ്രതിഷേധമെന്ന പേരിൽ പന്തളത്ത്‌
അക്രമം അഴിച്ചുവിടുന്നതിനിടെയുണ്ടായ കല്ലേറിലാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത്.

തലക്ക് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *