ഇടതുസ്ഥാനാർഥിയുടെ പോസ്റ്റർ കീറി; ബിജെപി പ്രവർത്തകനെ കൊണ്ട് നാടുനീളെ പോസ്റ്റർ ഒട്ടിപ്പിച്ചു

Loading...
  • 47
    Shares

കൊല്ലം: ആവേശം മൂത്ത് ഇടതുസ്ഥാനാർഥിയുടെ പോസ്റ്റർ കീറിയപ്പോൾ ബിജെപി പ്രവർത്തകൻ പുറകെ വരുന്ന പണി ഓർത്തുകാണില്ല. നാടുനീളെ നടന്ന് പോസ്റ്റർ ഒട്ടിക്കാനായിരുന്നു പിന്നീട് ബിജെപി പ്രവർത്തകന്റെ വിധി. അരീക്കൽ ഭാഗത്ത് കച്ചവടം നടത്തുന്ന ആലിൻകുന്നിൻപുറം സ്വദേശി സത്യദാസിനാണ് എട്ടിന്റെ പണി കിട്ടിയത്.

രാത്രി കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് സത്യദാസ് ഇടത് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ പോസ്റ്ററുകൾ വലിച്ചുകീറിയത്. രാവിലെയാണ് പ്രവർത്തകർ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചത് കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആളെ മനസ്സിലാകുകയും ചെയ്തു.

രാത്രി വരുന്ന വഴിക്ക് ടോർച്ചടിച്ച് പോസ്റ്ററുകൾ ആരുടേതാണെന്ന് നോക്കിയ ശേഷമാണ് സത്യദാസ് ഇതെല്ലാം വലിച്ചുകീറിയത്. ഇതിന് ശേഷം തൊട്ടടുത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഇയാൾ നടന്നുനീങ്ങുന്നതും സിസിടിവിയിൽ നിന്ന് വ്യക്തമായി. ഇതോടെ പ്രവർത്തകർ സത്യദാസിന്റെ അടുത്തെത്തുകയും 150 പോസ്റ്ററുകൾ ഒട്ടിക്കാൻ നിർദേശിക്കുകയുമായിരുന്നു. കൂടുതൽ പ്രശ്‌നത്തിനൊന്നും നിൽക്കാതെ സത്യദാസ് പോസ്റ്ററുകൾ ഒട്ടിച്ച് നൽകുകയും ചെയ്തതോടെ സംഭവം പരിഹരിക്കപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *