തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ അമ്മയുടെ ദേഹത്ത് സിപിഎമ്മുകാർ ചുവന്ന പെയിന്റ് ഒഴിച്ചതായി പരാതി
തലശ്ശേരിയിൽ വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവർത്തകർ ചുവന്ന പെയിന്റ് ഒഴിച്ചതായി പരാതി. ബിജെപി പ്രവർത്തകൻ ശരത്തിന്റെ അമ്മ രജിതയുടെ ദേഹത്താണ് ചുവന്ന പെയിന്റ് ഒഴിച്ചതായി പരാതിയുള്ളത്.
ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രജിതയുടെ ദേഹത്ത് സിപിഎമ്മുകാർ ചുവന്ന പെയിന്റ് ഒഴിച്ചതെന്ന് ബിജെപിക്കാർ ആരോപിക്കുന്നു. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കണ്ടാലറിയുന്ന ഒരു സംഘം സിപിഎം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്