സാക്ഷര കേരളം: പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ മന്ത്രവാദിയുടെ ക്രൂര മർദനം; പെൺകുട്ടി ആശുപത്രിയിൽ

കോട്ടയത്ത് പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ പെൺകുട്ടിക്ക് മന്ത്രവാദിയുടെ ക്രൂര മർദനം. ശരീരമാകെ ചൂരലിന് അടിയും മർദനവുമേറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മുറിവുകൾ പഴുത്ത് അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥന്റെ മകളാണ് മർദനത്തിന് ഇരയായതെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു

കോട്ടയത്തെ ഒരു രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിക്ക് നേരെയുണ്ടായ മർദനം. പെൺകുട്ടിയിൽ പ്രേതബാധയുണ്ടെന്ന് പറഞ്ഞാണ് പോലീസുകാരൻ മകളുമായി മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. ഒരു ദിവസത്തോളം നീണ്ടുനിന്ന ആഭിചാര ക്രിയകൾക്ക് ശേഷം പെൺകുട്ടിയെ ചൂരലിന് ക്രൂരമായി മർദിക്കുകയായിരുന്നു.

പൂജാരിക്ക് 20,000 രൂപയാണ് പോലീസുകാരൻ നൽകിയത്. മുറിവ് ഗുരുതരമായതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. സംശയം തോന്നിയ ഡോക്ടർ കേസെടുക്കാതെ ചികിത്സിക്കാൻ സാധ്യമല്ലെന്ന് അറിയിച്ചു. തുടർന്നാണ് എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മുറിവുകൾ പഴുത്ത് അണുബാധയേറ്റിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *