ബ്ലൂ ബ്ലാക്ക് മെയിലിംഗ്; തിരുവനന്തപുരത്ത് യുവതിയും ഭർത്താവുമടക്കം ആറ് പേർ പിടിയിൽ
ബ്ലൂ ബ്ലൂക്ക് മെയിലിംഗ് വഴി യുവാക്കളിൽ നിന്ന് പണം തട്ടിയ യുവതിയും സംഘവും തിരുവനന്തപുരത്ത് പിടിയിൽ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടട് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘമാണ് പിടിയിലായത്.
കണ്ണമ്മൂല സ്വദേശിനി ജിനു ജയൻ, ഭർത്താവ് വിഷ്ണു, അബിൻ ഷാ, ആഷിക് മൻസൂർ, സ്റ്റാലിൻ, വിവേക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെയും സുഹൃത്തിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടുകയായിരുന്നു. വീട്ടിലെത്തിയ യുവാക്കളെ മർദിച്ച് 40,000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡുമാണ് തട്ടിയെടുത്തത്. സമാനമായ തട്ടിപ്പ് ഈ സംഘം മുമ്പും ചെയ്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്