വള്ളം മറിഞ്ഞു കാണാതായ രണ്ട് മാധ്യമപ്രവർത്തകർക്കായുള്ള തിരച്ചിൽ തുടരുന്നു

  • 9
    Shares

കോട്ടയം കടുത്തുരുത്തി മുണ്ടാറിൽ വെള്ളക്കെടുതി റിപ്പോർട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മാധ്യമസംഘത്തിലെ രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകൻ സജി മെഗാസ്(48), മാതൃഭൂമി ചാനലിലെ ഡ്രൈവർ ബിബിൻ(30) എന്നിവരെയാണ് കാണാതായത്

കാണാതായവർക്കായി തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി വരെ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മുണ്ടാർ പാറേൽ കോളനിക്ക് സമീപം കരിയാറിലെ മനയ്ക്കച്ചിറ ഒമ്പതാം നമ്പറിൽ വെച്ച് ഇവരുടെ തോണി മറിഞ്ഞത്. നാല് പേരാണ് അപകടസമയത്ത് തോണിയിലുണ്ടായിരുന്നത്. ക്യാമറമാൻ അഭിലാഷ് വള്ളം നിയന്ത്രിച്ചിരുന്ന ശ്രീധരൻ എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു

വെള്ളപ്പൊക്ക കെടുതിയുടെ ദൃശ്യങ്ങൾ പകർത്തി റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ അടുക്കലേക്ക് തിരിച്ചുവരുമ്പോഴാണ് വള്ളം മറിഞ്ഞത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *