ഇൻഡോർ ഫുട്‌ബോൾ കോർട്ട് ഡോ.ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

Loading...
  • 12
    Shares

ഫറോക്ക് നല്ലൂരിൽ ഇൻഡോർ ഫുട്‌ബോൾ കോർട്ട് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഫറോക്ക് നല്ലൂരിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ ഫുട്‌ബോൾ കോർട്ട് ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. ഇത്തരം സംരംഭങ്ങൾ യുവാക്കൾക്ക് മികച്ച കായികക്ഷമത നൽകുകയും അതുവഴി അവരുടെ ജീവിതവിജയം സാധ്യമാക്കുകയും ചെയ്യുമെന്ന് ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. ഫിഫ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് മഴയത്തും വെയിലത്തും ഫുട്‌ബോൾ കളിക്കാനുതകുന്ന രീതിയിൽ കോർട്ട് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഫറോക്ക് മുൻസിപ്പാലിറ്റി ചെയർപേഴ്‌സണ് കമറു ലൈല അധ്യക്ഷയായിരുന്നു.
ഫറോക്ക് മുൻസിപ്പാലിറ്റി വൈസ്‌ചെയർമാന് കെ. മൊയ്തീൻകോയ, കൗണ്‌സിലർമാരായ സി.വി. ഷീബ, പി.എൽ. ബിന്ദു, ഫറോക്ക് അഡീഷണൽ എസ്. ഐ. എന് സുബൈർ, സ്‌പോർട്‌സ് കൗണ്‌സിൽ ജില്ലാ പ്രസിഡണ്ട് കെ. ജെ.മത്തായി, സന്തോഷ് ട്രോഫി കേരള ടീം താരം ജിയാദ് ഹസ്സന്, പി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. ഫറോക്ക് മുൻസിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷ എം. സുധർമ്മ സ്വാഗതവും, സി. കബീർ നന്ദിയും പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *