പ്രളയബാധിതർക്കായ് ഡോ. ബോബി ചെമ്മണൂർ ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു

  • 9
    Shares

കോഴിക്കോട്: പ്രളയത്തിൽപ്പെട്ട് ബുദ്ധിമുട്ടുന്നവർക്കായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു. ദുരിത ബാധിതർക്കായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവ ഇവിടെ നിന്ന് ലഭ്യമാക്കും. ആവശ്യമുള്ളവർക്ക് ഷോറൂമുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഡോ. ബോബി ചെമ്മണൂർ നേരിട്ട് തന്നെ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിക്കഴിഞ്ഞു. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഡോ. ബോബി ചെമ്മണൂർ നേരിട്ടെത്തി അവശ്യസാധനങ്ങൾ വിതരണം ചെയ്തു.

ബോട്ടുകൾ വാടകക്ക് എടുത്ത് രക്ഷാ പ്രവർത്തനത്തിന് എത്തിക്കേണ്ട പ്രവൃത്തികൾ പുരോഗമിക്കുന്നു. ബോട്ടുകൾ വാടകക്ക് നൽകാന് താത്പര്യമുള്ളവർക്ക് ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വിവിധ ഷോറൂമുകളിൽ നിന്നും ജീവനക്കാർ സമീപ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ദുരിതബാധിതർക്ക് ആവശ്യമുള്ള ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് സ്റ്റാഫുകളും, ബോബി ഫാൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജീവമായി രംഗത്തുണ്ട്. ഈ അവസരത്തിൽ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളുടെയും ലാഭം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായ് വിനിയോഗിക്കുമെന്നും ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.

ബോബി ബസാറിൽ നിന്നും അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു വരുന്നുണ്ട്. ചെമ്മണൂർ ഗ്രൂപ്പിന്റെ എല്ലാ വാഹനങ്ങളും ആംബുലൻസുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിട്ടു നൽകിയതായും ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *