ബ്രണ്ണൻ കോളജിൽ പ്രിൻസിപ്പാൾ എടുത്തുമാറ്റിയ കൊടിമരം പുന: സ്ഥാപിക്കാൻ എബിവിപിക്കാർ എത്തി; പോലീസ് തടഞ്ഞതോടെ മടങ്ങി

തലശ്ശേരി ബ്രണ്ണൻ കോളജിൽ പ്രിൻസിപ്പൽ എടുത്തുമാറ്റിയ കൊടിമരം വീണ്ടും സ്ഥാപിക്കാൻ എത്തിയ എബിവിപി പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതേസമയം ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്ന സംഘടനയുടെ സംസ്ഥാന ജാഥ കോളജിന് സമീപത്ത് എത്താറായിരുന്നു. ജാഥയെത്തുന്ന സമയത്ത് കൊടിമരം സ്ഥാപിക്കാനായി എബിവിപിക്കാർ എത്തുന്നത് സംഘർഷത്തിനിടയാക്കുമെന്ന് പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്

വേണമെങ്കിൽ എബിവിപിക്കാർക്ക് പ്രിൻസിപ്പാളിന്റെ അനുവാദത്തോടെ പിന്നീട് കൊടി സ്ഥാപിക്കാമെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രവർത്തകർ ഇതിന് തയ്യാറാകാതെ വന്നതോടെ വാക്കേറ്റവും സംഘർഷവുമുണ്ടാകുകയായിരുന്നു. കൊടി സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ എബിവിപിക്കാർ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ചു

കഴിഞ്ഞ ദിവസം ബ്രണ്ണൻ കോളജിൽ സ്ഥാപിച്ച കൊടിമരം പ്രിൻസപ്പൽ കെ ഫൽഗുനൻ നേരിട്ടെത്തി പിഴുതു മാറ്റുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘപരിവാർ പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *